
കൊവിഡ് ബാധിച്ച് മരിച്ച പാക്കിൽ സ്വദേശിയുടെ കുടുംബത്തിന് കൈത്താങ്ങായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ: മൃതദേഹം സംസ്‌കരിച്ചത് ജില്ലാ പഞ്ചായത്ത് അംഗം വൈശാഖിൻ്റെയും വാർഡ് കൗൺസിലർ ധന്യാ ഗിരീഷിൻ്റെയും നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊവിഡ് ബാധിച്ച് മരിച്ച പാക്കിൽ സ്വദേശിയുടെ കുടുംബത്തിന് കൈത്താങ്ങായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ഇടപെടൽ. കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പാക്കിൽ സ്വദേശി മരിച്ചത്. എന്നാൽ, ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനു ബന്ധുക്കൾ എല്ലാവരും ക്വാറന്റയിനിലായതിനാൽ സംവിധാനം ഒരുക്കാൻ കഴിഞ്ഞിരുന്നില്ല.
ഇതേ തുടർന്നാണ് ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന ബന്ധുക്കൾ വിവരം വാർഡ് കൗൺസിലർ ധന്യാ ഗിരീഷിനെ അറിയിച്ചു. ഇവരാണ് വിവരം തിരുവഞ്ചൂർ ,രാധാക്യഷ്ണൻ എംഎൽഎ, യുടെ ശ്രദ്ധയിൽപെടുത്തിയത്. തുടർന്നു, തിരുവഞ്ചൂർ രാധാകൃഷ്ണൻ വിഷയത്തിൽ ഇടപെടുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരെയും, ആരോഗ്യ വകുപ്പ് അധികൃതരെയും, നഗരസഭ ജീവനക്കാരെയും ബന്ധപ്പെട്ട എം.എൽ.എ ഇവർക്കെല്ലാം വേണ്ട നിർദേശം നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു, മൃതദേഹം സംസ്‌കരിക്കുന്നതിനു ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി.
തുടർന്ന് എംഎൽഎ യുടെ നിർദേശ പ്രകാരം യൂത്ത്‌കോൺഗ്രസ്സ് പ്രവർത്തകരായ ജില്ലാ പഞ്ചായത്തംഗം പികെ വൈശാഖ് , വാർഡ് കൗൺസിലർ ധന്യാ ഗിരീഷ്, നിയോജകമണ്ടലം പ്രസിഡന്റ് രാഹുൽ മറിയപ്പളളി, ,ചിങ്ങവനം മണ്ഡലം പ്രസിഡന്റ് റൂബിൻ തോമസ്സ്, ജെഫിൻ എബ്രഹാം തുടങ്ങിയവർ പിപിഇ കിറ്റ് ധരിച്ച് മൃതദേഹം സംസ്‌കരിച്ചു.