video
play-sharp-fill
യൂത്ത്  കോൺഗ്രസ്  കോട്ടയം  നിയോജക  മണ്ഡലം  കമ്മിറ്റി പ്രതിഷേധ  പ്രകടനം  നടത്തി

യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

സ്വന്തം ലേഖകൻ

കോട്ടയം : മന്ത്രി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനു നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയി, നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി, കെപിസിസി സെക്രട്ടറി നാട്ടകം സുരേഷിനെയും പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് കോൺഗ്രസ് കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അനൂപ് അബൂബക്കർ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ ഡിസിസി സെക്രട്ടറി ഹരി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ നിഷാന്ത് നട്ടാശ്ശേരി, സുബിൻ ജോസഫ് ,അബു താഹിർ, അരുൺ മർക്കോസ്, ജനിൻ ഫിലിപ്പ്, അജീഷ് ഐസക് ,ഗൗരീ ശങ്കർ എന്നിവർ പ്രസംഗിച്ചു.