സ്വന്തം ലേഖകൻ
തിരുവാർപ്പ്: കോവിഡ് മഹാമാരി രാജ്യത്തെ ജനജീവിതത്തെ കാർന്നുതിന്നുമ്പോഴും ഓരോദിവസവും പെട്രോളിനും ഡീസലിനും വിലവർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധ സമരവുമായി യൂത്ത് കോൺഗ്രസ്.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങളിൽ പ്രതിഷേധിച്ചു യൂത്ത്കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 15 മിനിറ്റ് റോഡിൻ്റെ ഇടതുവശത്ത് വണ്ടി നിർത്തിയിട്ടു പ്രതീകാത്മക ബന്ദ് സമരം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മണ്ഡലം പ്രസിഡന്റ് ലിജോ പാറെകുന്നുംപുറം, സോണി മണിയാംകേരി, പ്രോമിസ് കാഞ്ഞിരം, അശ്വിൻ മണലേൽ, അശ്വിൻ സാബു, എമിൽ വാഴത്ര എന്നിവർ സമരപരിപാടികൾക്ക് നേതൃത്വം നൽകി.