കുമ്മനം യുവദർശന ബോട്ട് ക്ളബ്ബിൻ്റെ സെൻ്റ് ജോസഫ് വള്ളത്തിൻ്റെ ട്രയൽ ഉദ്ഘാടനം നടത്തി; തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് അനീഷ് ഒ എസ് ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു

Spread the love

കുമ്മനം: കുമരകം , കവണാറ്റിൻകര, താഴത്തങ്ങാടി ജലോത്സവത്തിനായി കുമ്മനം യുവദർശന ബോട്ട് ക്ളബ്ബിൻ്റെ സെൻ്റ് ജോസഫ് വള്ളത്തിൻ്റെ ട്രയൽ ഉദ്ഘാടനവും, ഫ്ലാഗ് ഓഫും തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനീഷ് ഒ എസ് നിർവ്വഹിച്ചു.

തുഴ കൈമാറ്റ ചടങ്ങ് ക്യാപ്റ്റർ നിഷാദ് പെരാട്ടുതറ (പെരാട്ടു തറയിൽ Rcade)യുടെ പിതാവ് ഹസൻ കുട്ടി നിർവ്വഹിച്ചു.

ആദ്യ ചിലവ് തുക കൈമാറൽ ഷെമീർ വളയം കണ്ടം ടീമിന് കൈമാറി നിർവ്വഹിച്ചു. മെർ മാൻ ഗ്രൂപ്പാണ് ജേഴ്സി സ്പോൺസർ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗത്തിൽ യുവദർശന ക്ലബ്ബ് പ്രസിഡൻ്റ് സഹദ് മാളിയേക്കൽ അധ്യക്ഷം വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഷൈനി ടീച്ചർ, എം എസ് ബഷീർ,സക്കീർ ചെങ്ങമ്പള്ളി, ഖാലിദ് എന്നിവർ സംസാരിച്ചു.

യോഗത്തിൽ അനിയച്ചൻ സ്വാഗതവും, ഫൈസൽ പുളിന്താഴ നന്ദിയും പറഞ്ഞു.