ഇലക്ഷനുവേണ്ടി പൈസ ചെലവാക്കാൻ താത്‌പര്യമില്ല; പ്രചാരണത്തിന് സോഷ്യല്‍ മീഡിയ മാത്രമെന്ന് യൂട്യൂബർ അജു അലക്‌സ്

Spread the love

പത്തനംതിട്ട; അഴിമതിക്കെതിരെ പോരാടാനാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് ചെകുത്താൻ എന്ന പേരിലറിയപ്പെടുന്ന യൂട്യൂബർ അജു അലക്‌സ്. തിരുവല്ല നിയമസഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് അജു മത്സരിക്കുന്നത്.

video
play-sharp-fill

‘സുതാര്യമായ സർക്കാർ സംവിധാനം വികസിപ്പിക്കുന്നതിനായി പറ്റുന്നത്ര കാര്യങ്ങള്‍ ചെയ്യണം. സുതാര്യതയെ മുൻനിർത്തി സർക്കാർ സംവിധാനം വികസിപ്പിച്ചാല്‍ ജനങ്ങള്‍ക്ക് ഓഡിറ്റ് ചെയ്യാൻ സാധിക്കും. എല്ലാവരുടെയും ഓഡിറ്റിന് വിധേയമാകുന്ന സ്ഥാപനത്തിന്റെ കുറ്റവും കുറവുമൊക്കെ അപ്പപ്പോള്‍ പുറത്തുവരും. അങ്ങനെ വരുമ്പോള്‍ പരിഹാരവും പൊതുജനങ്ങള്‍ തന്നെ കണ്ടുപിടിക്കും. സമൂഹം ഒന്നിച്ചുനിന്ന് പരിഹാരം കണ്ടെത്തിയാല്‍ ഏറ്റവും മികച്ച സംവിധാനമാവും ഉണ്ടാവുക.

അതിന് എന്റെ തല വേണമെന്ന് നിർബന്ധമില്ല. ഈ സിസ്റ്റം മുന്നോട്ടുപോയാല്‍ മതി. അവിടെ എനിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനുമില്ല. അവിടെയാണ് ജനാധിപത്യമുള്ളത്. അങ്ങനെയാണ് പൂർണമായ ജനാധിപത്യമുണ്ടാവുന്നത്. ഇങ്ങനെയൊരു ഐഡിയ തോന്നിക്കഴിഞ്ഞിട്ട് ഒന്നും ചെയ്യാതെയിരിക്കുന്നത് അനീതിയാണ്. സിസ്റ്റത്തിന് എതിരായിട്ടുള്ള പോരാട്ടമല്ല. നല്ലൊരു സിസ്റ്റം വരാൻ വേണ്ടിയിട്ടുള്ള ശ്രമമാണ്. അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രചാരണത്തിന് സോഷ്യല്‍ മീഡിയ പ്ളാറ്റ്‌ഫോം മാത്രമേയുള്ളൂ. റോഡിലൂടെ ജീപ്പിലോ മറ്റോ ഒരുതവണ പോകും. എല്ലാദിവസവും എട്ടുമണിതൊട്ട് ഉറങ്ങുന്നതുവരെ ലൈവായിരിക്കും. ഇലക്ഷനുവേണ്ടി പൈസ ചെലവാക്കാൻ താത്‌പര്യമില്ല. സോഷ്യല്‍ മീഡിയ ഇല്ലാത്തവർ എനിക്ക് വോട്ട് ചെയ്യേണ്ട’- അജു അലക്‌സ് വ്യക്തമാക്കി. ‘യഥാ‌ർത്ഥ മാറ്റത്തിനായി സ്വതന്ത്ര ശബ്ദം’ എന്നാണ് അജുവിന്റെ പോസ്റ്ററിലെ മുദ്രാവാക്യം.