
കണ്ണൂർ: സമൂഹമാധ്യമങ്ങളിലൂടെ ഏറെ പ്രശസ്തനായ വ്യക്തിയാണ് കണ്ണൂർ സ്വദേശിയായ നിഹാദ് അഥവാ ‘തൊപ്പി’. യൂട്യൂബില്‍ ‘Mrz Thoppi’ എന്ന പേരില്‍ പ്രവർത്തിക്കുന്ന അദ്ദേഹത്തിന് അനേകം ആരാധകരുണ്ട്.
എങ്കിലും, അദ്ദേഹത്തിന്റെ വീഡിയോകള്‍ കുട്ടികളെ തെറ്റായ ദിശയിലേക്ക് നയിക്കുന്നു എന്നാരോപണം മുമ്ബ് നിരവധി അധ്യാപകരടക്കം ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് തൊപ്പിയെക്കുറിച്ച് വലിയ ചർച്ചകളും വിവാദങ്ങളും സോഷ്യല്‍മീഡിയയില്‍ നടന്നിരുന്നു.
ഇപ്പോള്‍, തൊപ്പി തന്റെ കുടുംബത്തെയും വ്യക്തിജീവിതത്തെയും കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. ജീവിതത്തില്‍ മാപ്പ് പറയേണ്ടിവന്ന ഒരേയൊരു വ്യക്തി അമ്മയാണെന്ന് അദ്ദേഹം പറയുന്നു. “ഞാനും സുഹൃത്തുക്കളും ഒരു ഫാമിലിയായി മുന്നോട്ട് പോകുകയാണ്. നാട്ടില്‍ എനിക്ക് ഒരു കുടുംബമുണ്ടെങ്കിലും അതിന്റെ ഫീല്‍ എനിക്ക് ലഭിച്ചിട്ടില്ല. ആരോടും സംസാരിക്കാറില്ലായിരുന്നു, ഒറ്റപ്പെട്ട ജീവിതമായിരുന്നു. ഇപ്പോള്‍ അനിയനോട് ഏറെ സംസാരിച്ചു തുടങ്ങിയത് സന്തോഷം നല്‍കുന്നു. വീട്ടില്‍ നിന്ന് സ്നേഹം ലഭിച്ചില്ലെങ്കിലും, സുഹൃത്തുക്കളോടൊപ്പം ഇപ്പോള്‍ സന്തോഷമുള്ള ജീവിതമാണ്,” എന്നും തൊപ്പി പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജീവിതത്തിലെ ചില തെറ്റുകള്‍ തിരുത്താനുള്ള ആഗ്രഹം തൊപ്പി തുറന്നു പറഞ്ഞു. “സോഷ്യല്‍മീഡിയയിലെ ആദ്യകാലത്ത് ചെയ്ത ചില കാര്യങ്ങള്‍ ഇന്ന് എനിക്ക് ഖേദമാണ്. അന്ന് ജീവിതത്തില്‍ ഇനി ഒന്നുമില്ലെന്ന തോന്നലിലായിരുന്നു. ഈ വഴിയിലേക്കില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഞാൻ ജീവിച്ചിരിക്കുമായിരുന്നില്ല. ഞാൻ ചെയ്ത ചില കാര്യങ്ങള്‍ പിഴയായിരുന്നുവെങ്കിലും, അവയൊക്കെ ഇന്നത്തെ എന്നെ രൂപപ്പെടുത്തിയതാണ്. എങ്കിലും, അമ്മയോട് ചെയ്തതില്‍ മാത്രമാണ് ഏറ്റവും കൂടുതല്‍ വിഷമം. അവസരം ലഭിച്ചാല്‍ അതെല്ലാം തിരുത്തും. വീട്ടില്‍ ഞാൻ അടച്ചിരുന്നതിനിടെ എനിക്കൊപ്പമുണ്ടായിരുന്നത് അമ്മ മാത്രമായിരുന്നു,” എന്നാണ് തൊപ്പി പറഞ്ഞത്.



