video
play-sharp-fill
വീഡിയോകളിൽ അശ്ലീലം! യൂട്യൂബിലെ വൈറൽ താരം, 7.5 ലക്ഷം ഫോളോവേഴ്സ്; തൊപ്പി’ക്ക് സ്റ്റേഷന്‍ ജാമ്യം; കണ്ണപുരം പൊലീസിന് കൈമാറും

വീഡിയോകളിൽ അശ്ലീലം! യൂട്യൂബിലെ വൈറൽ താരം, 7.5 ലക്ഷം ഫോളോവേഴ്സ്; തൊപ്പി’ക്ക് സ്റ്റേഷന്‍ ജാമ്യം; കണ്ണപുരം പൊലീസിന് കൈമാറും

സ്വന്തം ലേഖകൻ

കോട്ടയം : വിവാദ യൂട്യൂബര്‍ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിന് വളാഞ്ചേരി സ്റ്റേഷനില്‍നിന്ന് ജാമ്യം അനുവദിച്ചു. കണ്ണൂരിലും മുഹമ്മദ് നിഹാദിനെതിരെ കേസെടുത്തതോടെ കണ്ണപുരം പൊലീസിന് കൈമാറും. ഇയാളുടെ രണ്ട് ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

പുലര്‍ച്ചെ കൊച്ചിയില്‍ നിന്നാണ് ‘തൊപ്പി’യെ
പൊലീസ് കസ്റ്റഡിയിലെടുത്തത്. വാതില്‍ ചവിട്ടിപ്പൊളിച്ചെത്തിയ പൊലീസിന്റെ ദൃശ്യങ്ങളടക്കം നിഹാദ് സമൂഹമാധ്യമങ്ങളിലൂടെ തല്‍സമയം പ്രചരിപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കട ഉദ്ഘാടന വേദിയിൽ അശ്ലീല പദപ്രയോഗങ്ങൾനടത്തിയതിനു തൊപ്പിക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞയാഴ്ച വളാഞ്ചേരിയിൽ കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാക്കിയെന്ന വകുപ്പും ചുമത്തിയിട്ടുണ്ട്.

തൊപ്പി’യെന്ന പേര് ആദ്യം കേൾക്കുന്നവർ ഉണ്ടാകുമെങ്കിലും യൂട്യൂബിൽ ഈ പേരും പേരിനുടമയും വൈറലാണ്. 6.9 ലക്ഷം സബ്സ്ക്രൈബേഴ്സും, 7.5 ലക്ഷം ഫോളോവേഴ്സുമുണ്ട് യൂട്യൂബ് വ്‌ളോഗറായ കണ്ണൂർ മാങ്ങാട് സ്വദേശി മുഹമ്മദ് നിഹാദിന്. ഇന്നലെ മുതലാണ് ഈ പേര് മാധ്യമങ്ങളിൽ നിറയുന്നത്. അശ്ലീല പദപ്രയോഗങ്ങൾനടത്തിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ് കേസ്.