യൂട്യൂബറുടെ സ്വകാര്യദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍; വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ അനധികൃതമായി ചോര്‍ത്തിയെടുത്തെന്ന് പരാതി; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

Spread the love

മുംബൈ: സാമൂഹ മാധ്യമത്തില്‍ യൂട്യൂബറുടെ സ്വകാര്യദൃശ്യങ്ങള്‍ വൈറലായ സംഭവത്തില്‍ കേസെടുത്ത് മുംബൈ പൊലീസ്.

തന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ അനധികൃതമായി ചോര്‍ത്തിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുവെന്നാണ് യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. ബാന്ദ്രയിലെ ഇരുപത്തിയൊന്നുകാരനായ യൂട്യൂബറാണ് പൊലീസില്‍ പരാതി നല്‍കിയത്.

യൂട്യൂബറുടെ സ്വകാര്യദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ സംഭവത്തില്‍ മുംബൈ പൊലീസ് കേസ് എടുത്തു. തന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ അനധികൃതമായി ചോര്‍ത്തിയെടുത്ത് സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കുകയായിരുന്നെന്ന് യുവാവ് പൊലീസില്‍ പരാതി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ അടിസ്ഥാനത്തിലാണ് അജ്ഞാതര്‍ക്കെതിരെ കേസ് എടുത്തത്.
യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ തന്റെ നഗ്നവീഡിയോ പങ്കുവയ്ക്കപ്പെട്ടതായി ഡിസംബര്‍ 9 ന് സുഹൃത്തുക്കള്‍ തന്നെ അറിയിച്ചതായി യുവാവ് പരാതിയില്‍ പറയുന്നു.

പുറത്തുവന്ന ദൃശ്യം നവംബര്‍ 17ലെതാണെന്നും ഇത് തന്റെ വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ ഉണ്ടെന്നും പരാതിക്കാരന്‍ പൊലീസിനോട് പറഞ്ഞു.

ആരോ അനധികൃതമായി ദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് ഇന്റര്‍നെറ്റില്‍ പങ്കുവെക്കുകയുമായിരുന്നെന്നാണ് യുവാവ് പറയുന്നത്. അജ്ഞാതര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും പൊലിസ് പറഞ്ഞു.