യൂട്യൂബറും സുഹൃത്തും 22.55 ഗ്രാം എംഡിഎംഎയുമായി പിടിയിൽ; ലഹരി കണ്ടെത്തിയത് ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ

Spread the love

കൊച്ചി: എംഡിഎംഎയുമായി യൂട്യൂബറായ യുവതിയും ആണ്‍സുഹൃത്തും പോലിസ് പിടിയിലായി. കൊച്ചിയിലെ ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കോഴിക്കോട് സ്വദേശികളായ
റിന്‍സി, യാസിര്‍ അറാഫത്ത് എന്നിവരാണ് പിടിയിലായത്.ഇവരില്‍നിന്ന് 22.55 ഗ്രാം എംഎഡിഎംഎ പോലിസ് പിടിച്ചെടുത്തു.

ഡാൻസാഫ് സംഘത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഫ്ലാറ്റിൽ പരിശോധന നടന്നത്. ഇവർ എംഡിഎംഎ വിൽപ്പനക്കാരാണോയെന്നും സംശയമുണ്ട്. രാത്രി വൈകിയും പ്രതികളുടെ ഫ്ലാറ്റിൽ പരിശോധന നടന്നു. പരിശോധനയ്ക്ക് ശേഷം പ്രതികളെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി.

റിൻസിക്കും യാസറിനും എവിടെ നിന്നാണ് എംഡിഎംഎ ലഭിച്ചതെന്നടക്കം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. നാട്ടിൽ നിന്നുള്ള ഒരാളിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് ഇരുവരും പൊലീസിനു നൽകിയിരിക്കുന്ന മൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group