മീൻപിടിത്തത്തിനിടെ കഞ്ചാവ് വില്പന; കോട്ടയത്ത് പ്രമുഖ യൂട്യൂബര്‍ പിടിയില്‍

Spread the love

കോട്ടയം: വള്ളത്തില്‍ മീൻപിടിക്കുന്ന റീല്‍സുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായ യുവാവ് കഞ്ചാവുമായി പിടിയിലായി.

video
play-sharp-fill

വെള്ളൂർ വടകര അരിഞ്ഞാമൂഴി സ്വദേശി അഭിജിത്ത് സാബു (29) ആണ് 580 ഗ്രാം കഞ്ചാവുമായി പോലീസ് വലയിലായത്. വള്ളത്തില്‍ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തത്.

ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെത്തുടർന്ന് ഡാൻസാഫ് അംഗങ്ങളും തലയോലപ്പറമ്പ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. കടവില്‍ കെട്ടിയിട്ടിരുന്ന വള്ളത്തിലേക്ക് കയറാനെത്തിയപ്പോഴാണ് പിടിയിലായത്.

വള്ളത്തില്‍ ഒളിപ്പിച്ചിരുന്ന കഞ്ചാവ് പൊലീസ് കണ്ടെടുത്തു. യുവതികളുള്‍പ്പെടെയുള്ള ആവശ്യക്കാർക്കായി വില്പനയ്ക്കായി കരുതിയിരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. യുവാവിനെതിരെ തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group