video
play-sharp-fill

കാറിൽ ലഹരിമരുന്നും,ആയുധങ്ങളും ;യൂട്യൂബര്‍ ഉൾപ്പടെ രണ്ടുപേർ എക്സൈസ് പിടിയിൽ

കാറിൽ ലഹരിമരുന്നും,ആയുധങ്ങളും ;യൂട്യൂബര്‍ ഉൾപ്പടെ രണ്ടുപേർ എക്സൈസ് പിടിയിൽ

Spread the love

പാലക്കാട്‌ : കാറിൽ കടത്താൻ ശ്രമിച്ച ലഹരിമരുന്നും തോക്ക് അടക്കമുള്ള ആയുധങ്ങളുമായി വ്ലോഗർ ഉൾപ്പെടെ രണ്ടു പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. യൂട്യൂബര്‍ ആലപ്പുഴ മാവേലിക്കര ചുനക്കര ദേശം മംഗലത്ത് വിഘ്നേഷ് വേണു (25), കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്.വിനീത് (28) എന്നിവരാണ് അറസ്റ്റിലായത്.വാളയാറിൽ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ പാലക്കാട് ചന്ദ്രനഗറിൽ നിന്നാണ് എക്സൈസ് പിടികൂടിയത്.

സുഹൃത്തിനൊപ്പം ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ എക്സൈസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പാഞ്ഞ വാഹനം ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇരുപത് ഗ്രാം മെത്താഫിറ്റമിന്‍, തോക്ക്, വെട്ട് കത്തി എന്നിവ കാറില്‍ നിന്ന് കണ്ടെടുത്തു. വാഹന പരിശോധനയിലാണ് ഗിയര്‍ ലിവറിനടിയില്‍ ഒളിപ്പിച്ച ഇരുപത് ഗ്രാം മെത്താഫിറ്റമിന്‍ കണ്ടെത്തിയത്. കാറിന്റെ ഡാഷില്‍ ഒളിപ്പിച്ചിരുന്ന പോയിന്റ് റ്റു റൈഫിളും വെട്ടുകത്തിയും കണ്ടെടുത്തു. വിഘ്നേഷിനെ ഇന്‍സ്റ്റഗ്രാമില്‍ എട്ട് ലക്ഷത്തിലധികമാളുകള്‍ പിന്തുടരുന്നുണ്ട്.