
ദിവസത്തിൽ ഒരു തവണയെങ്കിലും യൂട്യൂബ് നോക്കാത്തവരായി ആരും ഉണ്ടാകില്ല. ഇന്ന് നമ്മുടെ ഏറ്റവും വലിയ വിനോദോപാധികളിൽ എന്നാണ് യൂട്യൂബ്. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആവശ്യമായതെല്ലാം യൂട്യൂബിൽ ഉണ്ട് എന്നതാണ് സത്യം. അതുകൊണ്ട് മാത്രമല്ല യൂട്യൂബ് നമ്മുടെ ജീവിതത്തോട് ഇത്രമാത്രം ചേർന്ന് നിൽക്കുന്നത്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളുടെ ജീവനോപാധി കൂടിയാണ് ഇന്ന് യൂട്യൂബ് ചാനലുകൾ.
കോടിക്കണക്കിന് വീഡിയോകളാണ് യൂട്യൂബിൽ ഉള്ളത്. എന്നാൽ യൂട്യൂബ് ചരിത്രത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വീഡിയോകള്‍ ഏതൊക്കെയാണെന്ന് നിങ്ങൾക്ക് അറിയാമോ? ലൂയിസ് ഫോണ്‍സിയുടെ ‘ഡെസ്പാസിറ്റോ’, വിസ് ഖലീഫയുടെ ‘സീ യൂ എഗെയ്ൻ’, എഡ് ഷീരന്റെ ‘ഷേപ്പ് ഓഫ് യൂ’ എന്നിവയെല്ലാം ഈ ലിസ്റ്റില്‍ ഇടം നേടിയിട്ടുള്ളവ.
യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വീഡിയോ ‘ബേബി ഷാർക്ക് ഡാൻസ്’ ആണ്. 16.21 ബില്യണ്‍ കാഴ്ചകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 2016 ജൂണില്‍ അപ്‌ലോഡ് ചെയ്ത ഈ ഗാനം 9 വർഷത്തിന് ശേഷവും യൂട്യൂബില്‍ തരംഗമായി തുടരുന്നു. യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വീഡിയോകളുടെ പട്ടികയില്‍ ഇടം നേടിയ മറ്റു വീഡിയോകള്‍ ഇവയാണ്.
1. ബേബി ഷാർക്ക് ഡാൻസ് (പിങ്ക്ഫോങ്) – 16.21 ബില്യണ്‍ കാഴ്ചകൾ
2. ഡെസ്പാസിറ്റോ (ലൂയിസ് ഫോണ്‍സി) – 8.80 ബില്യണ്‍ കാഴ്ചകള്‍
3. വീല്‍സ് ഓണ്‍ ദി ബസ് (കൊക്കോമെലണ്‍) – 7.92 ബില്യണ്‍ കാഴ്ചകള്‍
4. ബാത്ത് സോങ്ങ് (കൊക്കോമെലോണ്‍) – 7.22 ബില്യണ്‍ കാഴ്ചകള്‍
5. ജോണി ജോണി യെസ് പാപ്പ (ലൂലൂ കിഡ്‌സ്) – 7.10 ബില്യണ്‍ കാഴ്ചകള്‍
6. സീ യൂ എഗെയ്ൻ (വിസ് ഖലീഫ) – 6.78 ബില്യണ്‍ കാഴ്ചകള്‍
7. ഫോണിക്സ് സോങ്ങ് (ചുചു ടിവി) – 6.68 ബില്യണ്‍ കാഴ്ചകള്‍
8. ഷേപ്പ് ഓഫ് യൂ (എഡ് ഷീരൻ) – 6.55 ബില്യണ്‍ കാഴ്ചകള്‍
9. ഗന്നം സ്റ്റൈല്‍ (സൈ) – 5.69 ബില്യണ്‍ കാഴ്ചകള്‍
10. അപ്‌ടൗണ്‍ ഫങ്ക് (മാർക്ക് റോണ്‍സണ്‍) – 5.65 ബില്യണ്‍ കാഴ്ചകള്‍
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഇഷ്ടങ്ങള്‍ എന്തൊക്കെയാണെന്ന് ഈ ലിസ്റ്റിൽ നിന്നും വ്യക്തമാണ്. കുട്ടികളുടെ പാട്ടുകളാണ് ആദ്യത്തെ അഞ്ച് സ്ഥാനങ്ങളില്‍ നാലിലും ഉള്ളത്. ഇത് യൂട്യൂബില്‍ കുട്ടികളുടെ ഉള്ളടക്കങ്ങള്‍ക്കുള്ള സ്വീകാര്യത എത്രത്തോളമെന്ന് കാണിക്കുന്നു.