
യൂട്യൂബും തങ്ങളുടെ പ്ലാറ്റ്ഫോം എഐയുടെ സഹായത്തോടെ മെച്ചപ്പെടുത്താനുളള നീക്കത്തിലാണ് ഇപ്പോൾ. സെർച്ച് മെച്ചപ്പെടുത്തുന്നതിനായുള്ള പുതിയ സവിശേഷതകളാണ് യൂട്യൂബ് കൊണ്ടുവരുന്നത്.
വളരെ എളുപ്പത്തില്‍ ആവശ്യമുളള വീഡിയോകള്‍ കണ്ടെത്താൻ സെർച്ച് ചെയ്യുന്നവരെ സഹായിക്കുന്ന തരത്തിലുളള എഐ അപ്ഡേറ്റ് ആണ് യൂട്യൂബ് പരീക്ഷിക്കുന്നത്.
ഇതില്‍ ഒരു പ്രധാന അപ്‌ഡേറ്റ്, AIയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സെർച്ച് ഫലങ്ങളുടെ കാരൗസലാണ്. ഉദാഹരണത്തിന്, “ഹവായിയിലെ മികച്ച ബീച്ചുകള്‍” എന്ന് തിരയുമ്ബോള്‍, എഐ തിരഞ്ഞെടുത്ത വീഡിയോകള്‍ ഹവായിലെ സ്നോർക്കലിംഗ് സ്ഥലങ്ങളും തീരപ്രദേശങ്ങളും ഹൈലൈറ്റ് ചെയ്യുന്ന ഒരു കാരൗസല്‍ കാണിച്ചേക്കാം, ഉപയോഗപ്രദമായ വിവരണങ്ങളും അനുബന്ധ ഉള്ളടക്കവും ഒപ്പമുണ്ടാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
AI-ന്റെ പിന്തുണയോടെ സെർച്ച്
ഈ സവിശേഷത നിലവില്‍ യുഎസിലെ യൂട്യൂബ് പ്രീമിയം അംഗങ്ങള്‍ക്ക് ലഭ്യമാണ്, പ്രത്യേകിച്ച് ഷോപ്പിംഗ്, യാത്ര, അല്ലെങ്കില്‍ പ്രാദേശിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സെർച്ചുകള്‍ക്കാണ് ഇത് ലഭ്യമാവുക. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ക്യൂറേറ്റഡും വിവരദായകവുമായ സെർച്ച് അനുഭവം നല്‍കുക എന്നതാണ് ലക്ഷ്യം.
യൂട്യൂബ് അതിന്റെ സംഭാഷണ AI സംവിധാനത്തിന്റെ പ്രവർത്തനവും വിപുലീകരിക്കുകയാണ്. ഇത് മുമ്ബ് പ്രീമിയം ഉപയോക്താക്കള്‍ക്ക് മാത്രമായിരുന്നു ലഭ്യമായിരുന്നത്. വരും ദിവസങ്ങളില്‍, ഈ സവിശേഷത യുഎസിലെ തിരഞ്ഞെടുക്കപ്പെട്ട പ്രീമിയം ഇതര ഉപയോക്താക്കള്‍ക്കും ലഭിക്കും.