
വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് പണിമുടക്കിയതായി ലോകത്തുടനീളമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കള്‍. പ്രധാനമായും യു എസ്, കാനഡ, ഓസ്ട്രേലിയ, യു കെ എന്നീ രാജ്യങ്ങളിലെ ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്കാണ് യുട്യൂബ് സേവനം ലഭ്യമല്ലാതായത്.
ഇക്കാര്യം ഡൗണ്‍ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. യുട്യൂബും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. വീഡിയോകൾ ലോഡ് ആവാതിരിക്കുക, എറർ മെസ്സേജുകൾ കാണിക്കുക, ബ്ലാങ്ക് സ്‌ക്രീനുകൾ പ്രത്യക്ഷപ്പെടുക തുടങ്ങിയ പ്രശ്‌നങ്ങൾ ഉപയോക്താക്കൾക്ക് നേരിട്ടു. ഈ പ്രശ്നങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് സ്റ്റാറ്റസ് പേജില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞു. എന്താണ് പ്രശ്നത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല.
ഈസ്റ്റേണ്‍ സമയം രാത്രി 8.05 വരെ, യു എസില്‍ മാത്രം 2,93,240 ഉപയോക്താക്കള്‍ യുട്യൂബില്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് നിരവധി സ്രോതസ്സുകളില്‍ നിന്നുള്ള സ്റ്റാറ്റസ് റിപ്പോര്‍ട്ടുകള്‍ സമാഹരിച്ച് തടസ്സങ്ങള്‍ ട്രാക്ക് ചെയ്യുന്ന ഡൗണ്‍ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. ഉപയോക്താവ് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഡൗണ്‍ഡിറ്റക്ടറിന്റെ ഈ എണ്ണം. അതേസമയം, മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഗൂഗിള്‍ പ്രതികരിച്ചിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group