
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രാങ്കിന്റെ മറവിൽ പെൺകുട്ടികളോട് മോശമായി പെരുമാറിയ യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നെയ്യാറ്റിൻകരയിലാണ് സംഭവം. ആനാവൂർ സ്വദേശിയായ മിഥുൻ, പാലിയോട് സ്വദേശി കണ്ണൻ എന്നിവരാണ് പിടിയിലായത്. നെയ്യാറ്റിൻകര കോൺവെന്റ് റോഡിൽ വച്ചാണ് ഇവർ പെൺകുട്ടികളോട് മോശമായി പെരുമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖം മൂടി ധരിച്ചെത്തി സ്‌കൂൾ വിദ്യാർത്ഥിനികളെ സമ്മതം ഇല്ലാതെ സ്പർശിക്കുകയായിരുന്നു. നാട്ടുകാരാണ് സിസിടിവി ദൃശ്യങ്ങൾ അടക്കം ചേർത്ത് പൊലീസിൽ പരാതി നൽകിയത്.