video
play-sharp-fill

എംഡിഎംഎയ്ക്ക് പകരം കര്‍പ്പൂരം നല്‍കി പറ്റിച്ചെന്ന് ആരോപണം ; യുവാക്കള്‍ തെരുവില്‍ ഏറ്റുമുട്ടി

എംഡിഎംഎയ്ക്ക് പകരം കര്‍പ്പൂരം നല്‍കി പറ്റിച്ചെന്ന് ആരോപണം ; യുവാക്കള്‍ തെരുവില്‍ ഏറ്റുമുട്ടി

Spread the love

മലപ്പുറം: ലഹരിമരുന്നായ എംഡിഎംഎയ്ക്ക് പകരം കര്‍പ്പൂരം നല്‍കി പറ്റിച്ചെന്ന് ആരോപിച്ച് യുവാക്കള്‍ തെരുവില്‍ ഏറ്റുമുട്ടി. ഒതുക്കുങ്ങല്‍ ചോലക്കാട് വളപ്പില്‍ പെട്രോള്‍ പമ്പിന് സമീപമായിരുന്നു സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.

പെട്രോൾ പമ്പിന്റെ മുന്നില്‍ വച്ച് മൂന്ന് പേര് അടികൂടുന്നത് കണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു. അപ്പോഴാണ് എംഡിഎംഎയ്ക്ക് പകരം കർപ്പൂരം നൽകി പറ്റിച്ചെന്ന് പറഞ്ഞത്. വിവരമറിഞ്ഞ് ഒതുക്കുങ്ങൽ പഞ്ചായത്ത് അം​ഗങ്ങളായ അബ്ദുൾ കരീം, എൻസി കുഞ്ഞിപ്പ എന്നിവരും സ്ഥലത്തെത്തി.

തങ്ങൾക്ക് മുന്നിലും യുവാക്കൾ ഏറ്റുമുട്ടുകയായിരുന്നുവെന്ന് അബ്ദുൾ കരീം പറഞ്ഞു. പൊലീസെത്തി യുവാക്കളെ ചോദ്യം ചെയ്തു. പരിശോധനയില്‍ ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് മേല്‍വിലാസമുള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിച്ച ശേഷം പൊലീസ് യുവാക്കളെ വിട്ടയച്ചുവെന്ന് അബ്ദുൾ കരീം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group