
മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച് യുഡിഎഫില്‍ പ്രശ്‌നമുണ്ടാക്കാന്‍ ലീഗ് ഒരിക്കലും ശ്രമിച്ചിട്ടില്ലന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്: ഇത്തവണയും കോണ്‍ഗ്രസില്‍ നിന്ന് തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും ഫിറോസ് ,
മലപ്പുറം : മൂന്ന് തവണ മത്സരിച്ചവര്‍ക്ക് തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സീറ്റുണ്ടാകില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്.
കഴിഞ്ഞ തവണ നടപ്പാക്കിയ നിര്‍ദേശത്തിന് നല്ല സ്വീകാര്യത ലഭിച്ചു. ഇത്തവണയും അത് തുടരും. തദ്ദേശ,നിയമസഭ തെരഞ്ഞെടുപ്പുകളില്‍ യുവ പ്രാതിനിധ്യം ഉറപ്പായുമുണ്ടാകുമെന്നും പികെ ഫിറോസ് പറഞ്ഞു.
പികെ ഫിറോസിന്റെ പ്രതികരണം ….
തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായി പുതിയൊരു ക്യാംപെയ്ന്‍ രീതിയാണ് തങ്ങള്‍ ആവിഷ്‌കരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഡ്രോയിങ് റൂം മീറ്റിംഗുകള്‍ പോലെ, ഏറ്റവും താഴെ
Whatsapp Group 1 | Whatsapp Group 2 |Telegram Group

തട്ടില്‍ എങ്ങനെ വികേന്ദ്രീകരിച്ച് ജനങ്ങളുമായി എങ്ങനെ സംവദിക്കാന്‍ സാധിക്കുമെന്നാണ് ആലോചിക്കുന്നത്.യൂത്ത് ലീഗിന്റെ പ്രാതിനിധ്യം തെരഞ്ഞെടുപ്പില്‍ ഉണ്ടാകണമെന്ന് തങ്ങള്‍ നേതൃത്വത്തോട് ആവശ്യപ്പെടാറുണ്ട്.
കഴിഞ്ഞ തവണ തന്നെ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന പ്രധാനമാറ്റം മൂന്ന് തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണം എന്നതായിരുന്നു. ഇതുകൊണ്ട് യൂത്ത് ലീഗിന്റെ നിരവധി ഭാരവാഹികള്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്. അങ്ങനെയുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പാര്‍ട്ടി നേതൃത്വം ഇനിയും ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എപ്പോഴും വരുന്നത് ഏറ്റവും വലിയ കക്ഷിയായിരിക്കും. കോണ്‍ഗ്രസ് ആണ് ഏറ്റവും വലിയ കക്ഷി. അതുകൊണ്ട് മുഖ്യമന്ത്രി
സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച് യുഡിഎഫില്‍ പ്രശ്‌നമുണ്ടാക്കാന്‍ ലീഗ് ഒരിക്കലും ശ്രമിച്ചിട്ടില്ല. ഇനി ശ്രമിക്കുകയുംമില്ല. ഇത്തവണയും കോണ്‍ഗ്രസില്‍ നിന്ന് തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നാണ് വിശ്വാസം.