ജനജീവിതത്തിന് ഭീഷണിയായ വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ വന സംരക്ഷണ നിയമം പൊളിച്ചെഴുതണം: യൂത്ത് ഫ്രണ്ട് എം

Spread the love

 

സ്വന്തം ലേഖകൻ
തലയാഴം:ജനങ്ങളുടെ ജീവനും കാർഷിക വിളകളുടെ നാശത്തിനും കടുത്ത ഭീഷണി ഉയർത്തുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ വന സംരക്ഷണ നിയമം പൊളിച്ചെഴുതണമെന്നും കർഷകരെ സംരക്ഷിക്കാത്ത കേന്ദ്ര ഗവൺമെന്റ് നയം തിരുത്തണമെന്നും തലയാഴം യൂത്ത് ഫ്രണ്ട് (എം)മണ്ഡലം കൺവൻഷൻആവശ്യപ്പെട്ടു.

video
play-sharp-fill

കേരള കോൺഗ്രസ് (എം) വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ്‌ ബേപ്പിച്ചൻ തുരുത്തിയിൽ യോഗം ഉദ്ഘാടനം ചെയ്തു. തലയാഴം മണ്ഡലം പ്രസിഡന്റ്‌ പ്രദീപ്കുമാർ ആയില്യം അധ്യക്ഷത വഹിച്ചു.യോഗത്തിൽ വക്കച്ചൻമണ്ണത്താലി, ബിജുപറപ്പള്ളി,ഷാനോ കാലയിൽ,എൻ. സോമൻ,ഷാജി ചില്ലക്കൻ,ഷാജി എസ്തപ്പാൻ,സണ്ണി മലയിൽ,അനീഷ്‌ തേവരപടിക്കൽ, ജോമോൻ കൈതക്കാട്ട്, സിബിതൈപ്പറമ്പിൽ, ലിബിൻപോൾ തുടങ്ങിയവർ പ്രസംഗിച്ചു.

യൂത്ത് ഫ്രണ്ട് തലയാഴം മണ്ഡലം ഭാരവാഹികളായിഗോകുൽ തോട്ടത്തിൽ (പ്രസിഡന്റ്‌),ബോബി കുറുപ്പ് (വൈസ് പ്രസിഡന്റ്), അഭിലാഷ് പുത്തൻതറ (സെക്രട്ടറി),സോനു സേവ്യർ, മെറിൻ വർഗീസ്, പി.ടി.സുബിൻ (ജോയിന്റ് സെക്രട്ടറിമാർ), ആശ്വിൻഉമേഷ്‌ (ട്രഷറർ),സാംസൺ ജോസഫ്, റോജൻ പട്ടേരി, അനന്ദു സോമൻ, കെ.ആർ. സതീശൻ,വിഷ്ണു, വികാസ് വേണു, ആദിത്യ രാജേന്ദ്രൻ,അനഘ വാസു (നിയോജക മണ്ഡലം പ്രതിനിധികൾ ) എന്നിവരെ തെരഞ്ഞെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group