video
play-sharp-fill

സ്‌ത്രീ തന്നെ ധനം പിന്നെന്തിന് സ്ത്രീധനം യൂത്ത് ഫ്രണ്ട് – എം കാമ്പയിൻ ഡിസം: 11-ന് തിരുവനന്തപുരത്ത് ഉദ്ഘാടനം

സ്‌ത്രീ തന്നെ ധനം പിന്നെന്തിന് സ്ത്രീധനം യൂത്ത് ഫ്രണ്ട് – എം കാമ്പയിൻ ഡിസം: 11-ന് തിരുവനന്തപുരത്ത് ഉദ്ഘാടനം

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: സ്ത്രീധനത്തിനെതിരേ കേരളാ യൂത്ത് ഫ്രണ്ട് -എം ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനo ഡിസംബർ 11-ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കും.

“സ്ത്രീ തന്നെ ധനം പിന്നെന്തിന് സ്ത്രീധനം “ക്യാമ്പയിൽ സംസ്ഥാന വ്യാപകമായി നടപ്പിലാക്കാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്തതായി യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
“സ്കൂൾ, കോളജ്, സർക്കാർ ഓഫീസുകൾ ,മറ്റ് പൊതുസ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം നോട്ടീസ് വിതരണം ചെയ്യും.

ഡിസംബർ 16-ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയറ്റ് യോഗം വിഷയത്തിൽ വിശാലമായ ചർച്ച നടത്തി കൂടുതൽ ബോധവത്കര ന്ന പരിപാടികൾ സംഘടിപ്പിക്കും. ഓഫീസ്ചാർജ് ജനറൽ സെക്രട്ടറി ഷെയ്ക്ക് അബ്ദുള്ള ജനറൽ സെക്രട്ടറി ബിറ്റു വൃന്ദാവൻ , കമ്മിറ്റി അംഗം രൂപേഷ് പെരുമ്പള്ളി പറമ്പിൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group