
കണ്ണൂര്‍: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ച് എന്ന് പറയപ്പെടുന്നതിന്റെ വീഡിയോ തെളിവ് ഹാജരാക്കിയാല്‍ പാരിതോഷികം നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്.
ഒരു പവൻ സ്വര്‍ണമാണ് സമ്മാനം നല്‍കുക. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
സ്പീക്കർ എ.എൻ ഷംസീറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്.
കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെയുണ്ടായ സംഭവങ്ങള്‍ വീണ ജോർജും ഷംസീറും മുഖ്യമന്ത്രിയും ചേർന്ന് നടത്തിയ നാടകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഡിജിപിക്കാണ് പരാതി നല്‍കിയത്.
ഇന്നലെയാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് കെഎസ്യു കരിങ്കൊടി പ്രതിഷേധത്തിനിടെ വീണ ജോര്‍ജിന് പരിക്കേറ്റത്.
രാവിലെ മുതല്‍ ആരോഗ്യമന്ത്രി കണ്ണൂരില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയിരുന്നു.
മന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗുമടക്കം വലിയ പ്രതിഷേധമാണ് നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ മന്ത്രി എത്തിയപ്പോഴാണ് കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.
പ്രതിഷേധക്കാരെ പൊലീസ് തടയുകയും ചെയ്തു.മന്ത്രി കടന്നുപോകുന്ന സമയത്ത് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.



