play-sharp-fill
മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് നടത്തിയ സെക്രട്ടറിയറ്റ് മാർച്ചിൽ ലാത്തിയടി: കോട്ടയത്ത് ഉന്തുംതള്ളും

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് നടത്തിയ സെക്രട്ടറിയറ്റ് മാർച്ചിൽ ലാത്തിയടി: കോട്ടയത്ത് ഉന്തുംതള്ളും

തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാ‍ർച്ചിൽ സംഘ‍ർഷം.

യൂത്ത് കോൺ​ഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലി.


നാല് പോലീസുകാരാണ് ഓടിച്ചിട്ടു തല്ലിയത്. അബിൻ വ‍ർക്കിയുടെ തലയ്ക്ക് പരിക്കേറ്റു. പരിക്ക് വകവെക്കാതെയും പ്രതിഷേധത്തിനൊപ്പം നിലയുറപ്പിച്ചു അബിൻ വർക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസിന്റെ ഷീൽഡ് റോഡിലിട്ട് അടിച്ചു തകർത്തതാണ് പൊലീസിൻ്റെ നടപടിക്ക് കാരണമായത്. പ്രതിഷേധ മാർച്ചിൽ കടുത്ത പ്രകോപനം ഉണ്ടായിട്ടും സംയമനം പാലിച്ചായിരുന്നു പൊലീസ് നിന്നത്.

എന്നാൽ ആറേഴു തവണ ജലപീരങ്കി പ്രയോ​ഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോകാത്തതിനാലാണ് പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായത്.

കോട്ടയത്ത് യൂത്ത് കോൺഗ്രസ് നടത്തിയ കളക്ടറേറ്റ് മാർച്ചിൽ നേരിയ ഉന്തുംതള്ളും ഉണ്ടായി.

ജല പീരങ്കി പ്രയോഗിച്ചു. ഒടുവിൽ പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി. ഇവിടെയും പോലീസ് ആത്മസംയമനം പാലിച്ചു.