യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് ദേശീയ സെക്രട്ടറി അബിൻ വർക്കി അതൃപ്തി പരസ്യമാക്കി:ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനില്ല: കേരളത്തില്‍ തുടരാൻ അവസരം നല്‍കണമെന്ന് ആവശ്യപ്പെടുമെന്നും അബിൻ വർക്കി പറഞ്ഞു.

Spread the love

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് ദേശീയ സെക്രട്ടറി അബിൻ വർക്കി അതൃപ്തി പരസ്യമാക്കി.
ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് അബിൻ വർക്കി. കേരളത്തില്‍ തുടരാൻ അവസരം നല്‍കണമെന്നും പാർട്ടി പറഞ്ഞതെല്ലാം ചെയ്തു എന്നും അബിൻ വർക്കി പറഞ്ഞു. നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ അംഗീകരിക്കുന്നുവെന്നും സ്ഥാനങ്ങള്‍ അല്ല പ്രധാനമെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു.

ഇതോടെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനം അദ്ദേഹം ഏറ്റെടുക്കാൻ സാധ്യതയില്ലെന്നാണ് സൂചന. യൂത്ത് കോണ്‍ഗ്രസിലെ തന്റെ ദീർഘകാല പ്രവർത്തനങ്ങള്‍ എടുത്തുപറഞ്ഞ അബിൻ വർക്കി, രാഹുല്‍ ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നുവെന്നും വ്യക്തമാക്കി.

കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ 1,70,000 വോട്ടുകള്‍ നേടാൻ തനിക്ക് സാധിച്ചു. ‘കോണ്‍ഗ്രസ് എന്ന ടാഗ് വന്നാലേ താൻ ഉള്ളൂ, അതിനെ കളങ്കപ്പെടുത്തുന്ന ഒന്നും ഉണ്ടാകില്ലെന്നും’ അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. തന്റെ പ്രവർത്തനങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് നിലപാടിലുറച്ച്‌ വൈകാരികമായി പ്രതികരിക്കുന്ന രീതിയിലാണ് അബിൻ വർക്കിയെ കാണാനായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനീഷ് യോഗ്യനാണ്, യൂത്ത് കോണ്‍ഗ്രസില്‍ ആരും അയോഗ്യരല്ല. മതേതരത്വം മുറുകെ പിടിച്ച്‌ മുന്നോട്ടുപോകുന്നവരാണ്. സ്ഥാനം ഇല്ലെങ്കിലും താൻ യൂത്ത് കോണ്‍ഗ്രസില്‍ ഉണ്ടാകുമെന്നും അബിൻ കൂട്ടിച്ചേർത്തു