
സ്വന്തം ലേഖകൻ
ആലപ്പുഴ: സ്വന്തം ഉപയോഗത്തിനും യുവാക്കൾക്ക് ഉയർന്ന വിലയ്ക്ക് വിൽപ്പന നടത്തുന്നതിനുമായി ബെംഗളൂരിൽ നിന്ന് കടത്തിക്കൊണ്ട് വന്ന 11.80 ഗ്രാം എംഡിഎംഎയുമായി ചെങ്ങന്നൂർ സ്വദേശി പൊലീസ് പിടിയിൽ.
ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് മാതിരംപള്ളിൽ ജെ.ജെ. വില്ലയിൽ ജിത്തു ജോൺ ജോർജാണ് (23) പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ച വൈകിട്ട് 7.45ന് ചെങ്ങന്നൂർ എസ്.ഐ ശ്രീജിത്ത് വി.എസും സംഘവും പട്രോളിംഗ് നടത്തുന്നതിനിടെ ചെങ്ങന്നൂർ ഐടിഐക്ക് സമീപമാണ് എംഡിഎംഎയുമായി പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.