
തിരുവനന്തപുരം: 320 എൽ എസ് ഡി സ്റ്റാമ്പ് കൊറിയർ സര്‍വ്വീസ് വഴി എത്തിച്ച യുവാവിനെ പിടികൂടി. കോഴിക്കോട് കുളത്തറ സ്വദേശിയായ സൽമാൻ ഫാരീസിനെ (25) യാണ് സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്.
പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് 10 ഗ്രാം എം ഡി എം എയും, കഞ്ചാവ്, ഡിജിറ്റൽ ത്രാസ് എന്നിവയും പൊലീസ് പിടികൂടി. കോഴിക്കോട്ടുള്ള ഒരു കൊറിയർ സർവീസ് വഴി വിദേശത്ത് നിന്നും 320 എൽ.എസ്.ഡി സ്റ്റാമ്പ് വരുത്തിച്ചതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും കോഴിക്കോട് എക്സൈസ് സർക്കിൾ സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്.
ഫാരീസില്‍ നിന്ന് വിപണിയിൽ ലക്ഷങ്ങൾ വില വരുന്ന മയക്കുമരുന്നാണ് എക്സൈസ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group