റഷ്യയിലേക്ക് വിസയും വലിയ ശമ്പളമുള്ള ജോലിയും വാഗ്ദാനം ; 60 ലധികം പേരിൽ നിന്ന് തട്ടിയെടുത്തത് ഒരു കോടിയോളം രൂപ ; കോടികളുടെ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ

Spread the love

കോട്ടക്കൽ: റഷ്യൻ വിസ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. മലപ്പുറം കോട്ടക്കൽ മറ്റത്തൂർ സ്വദേശി സയിദിനെയാണ് കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.

റഷ്യയിലേക്ക് വിസയും വലിയ ശമ്പളമുള്ള ജോലിയും വാഗ്ദാനം ചെയ്തായിരുന്നു പ്രതി തട്ടിപ്പ് നടത്തിയത്. അറുപതിലധികം പേരിൽനിന്ന് ഒരു കോടി രൂപയോളം സയിദ് തട്ടിയെടുത്തതായാണ് വിവരം.

തട്ടിപ്പിലൂടെ നേടിയെടുത്ത പണം സയിദ് ആഡംബര ജീവിതം നയിക്കാനാണ് ഉപയോഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ബെൻസ് കാർ ഉൾപ്പടെ വാങ്ങി ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. ഇയാൾ സമാനമായ രീതിയിൽ മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നതും, തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.