play-sharp-fill
ആളുമാറി ദളിത് യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് മർദ്ദിച്ച സംഭവം ; എസ്ഐക്കും ഗുണ്ടകൾക്കുമെതിരെ കേസ്

ആളുമാറി ദളിത് യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് മർദ്ദിച്ച സംഭവം ; എസ്ഐക്കും ഗുണ്ടകൾക്കുമെതിരെ കേസ്

കൊല്ലം : കൊല്ലം ചടയമംഗലത്ത് ആളുമാറി ദളിത് യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് മർദ്ദിച്ച സംഭവത്തില്‍ പൊലീസുകാർക്കും ഗുണ്ടകള്‍ക്കുമെതിരെ കേസ്.

കാട്ടാക്കട എസ് ഐ മനോജ്, ഒപ്പമുണ്ടായിരുന്ന മൂന്ന് ഗുണ്ടകള്‍, ഒരു പൊലീസുകാരൻ എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

ഗുണ്ടകളുടെ സഹായത്തോടെ കൊലപാതക കേസിലെ പ്രതിയെ അന്വേഷിച്ചെത്തിയ എസ് ഐ മനോജും സംഘവും സുരേഷിനെ മർദ്ദിച്ചെന്നാണ് പരാതി. സുരേഷിനെ കസ്റ്റഡിയിലെടുത്ത് വാഹനത്തില്‍ കൊണ്ടുപോയെങ്കിലും ആളുമാറിയെന്ന് മനസിലായതോടെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സുരേഷിൻ്റെ ഭാര്യ ബിന്ദുവിനെയും പൊലീസുകാരും ഗുണ്ടകളും ചേർന്ന് അസഭ്യം പറഞ്ഞെന്നും മർദ്ദിച്ചെന്നും പരാതിയുണ്ട്. കൊട്ടാരക്കര ഡിവൈഎസ്പിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസുകാർക്കെതിരെ കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group