
കല്‍പ്പറ്റ: വയനാട്ടില്‍ യുവാവിനെ കുത്തിക്കൊന്നു. പുല്‍പ്പള്ളി ഏരിയാപ്പള്ളി ഗാന്ധിനഗര്‍ സ്വദേശി റിയാസ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
രഞ്ജിത്ത് എന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സൂചിപ്പിച്ചു. കോണ്‍ട്രാക്ടറായ രഞ്ജിത്തിന് കീഴില്‍ റിയാസ് നേരത്തെ ജോലി ചെയ്തിട്ടുണ്ട്.
ഇവര്‍ തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് വാക്കുതര്‍ക്കത്തിലും കത്തിക്കുത്തിലും കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. റിയാസ് നേരത്തെ ഗുണ്ടാലിസ്റ്റില്‍ ഉണ്ടായിരുന്നയാളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുതരമായി പരിക്കേറ്റ റിയാസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. പ്രതിയെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചതായി പൊലീസ് സൂചിപ്പിച്ചു. പ്രതിക്കായി തിരച്ചില്‍ തുടരുന്നു.