പുതുവർഷ തലേന്ന് കെണിയൊരുക്കി കാത്തിരുന്ന് എക്സൈസ് ; ബൈക്കിൽ കറങ്ങി നടന്ന് മദ്യ വില്പന നടത്തിയ മണർകാട് സ്വദേശി പിടിയിൽ

Spread the love

കോട്ടയം : ബൈക്കിൽ കറങ്ങി നടന്ന് മദ്യ വില്പന നടത്തിയയാൾ പിടിയിൽ. മണർകാട് സ്വദേശി മോനായി എം ടിയാണ് പുതുവത്സര തലേന്ന് എക്സൈസിന്റെ പിടിയിലായത്.

video
play-sharp-fill

കോട്ടയം നഗരത്തിൽ മദ്യം ഫോൺ കോളുകൾ വഴി വില്പന നടത്തി വന്നിരുന്ന ഇയാളെ കോട്ടയം എക്സൈസ് സർക്കിൾ ഓഫീസ് അസി.എക്സൈസ് ഇൻസ്പെക്ടർ ആനന്ദ് രാജിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.

ഇയാൾ സഞ്ചരിച്ച യമഹ ക്രക്സർ ബൈക്കും ഏഴ് ലിറ്റർ മദ്യവും എക്സൈസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർ ജോസഫ് കെ ജി , എക്സൈസ് ഡ്രൈവർ അനസ് മോൻ എന്നിവർ പങ്കെടുത്തു.