വിളിച്ചപ്പോൾ ഇറങ്ങി വന്നില്ല; തിരുവനന്തപുരത്ത് പെൺകുട്ടിയെ വീട്ടിൽക്കയറി കുത്തിക്കൊല്ലാൻ ശ്രമം; പിന്നാലെ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച് യുവാവ്

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

തിരുവനന്തപുരം: നേമത്ത് യുവതിക്ക് നേരെ യുവാവിന്റെ ആക്രമണം. യുവതിയുടെ കഴുത്തിൽ യുവാവ് കത്തി ഉപയോഗിച്ച് കുത്തി. പിന്നീട് പ്രതി സ്വയം കഴുത്തറുത്തു. രമ്യാ രാജീവൻ എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. പ്രതി ദീപക് യുവതിയുടെ സുഹൃത്താണ്.

പെൺകുട്ടി ബാംഗ്ലൂർ ൽ നഴ്സിംഗ് കോഴ്സ് കഴിഞ്ഞു. ഇപ്പൊൾ വെള്ളായണി കുന്നിൽ ഹൈപ്പർ മാർക്കറ്റ് ൽ ജോലി ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ യുവതിയുടെ നില ഗുരുതരമാണ്. ദീപക് അപകടനില തരണം ചെയ്തെന്നാണ് പ്രാഥമിക വിവരം. ഇരുവരെയും മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുവരും നാല് വർഷമായി അടുപ്പത്തിലായിരുന്നു. ഇന്ന് രാവിലെ രമ്യയുടെ വീട്ടിലെത്തിയ ദീപക് രമ്യയോട് ഇറങ്ങിവരാൻ ആവശ്യപ്പെട്ടെങ്കിലും രമ്യ തയ്യാറായില്ല. തുടർന്ന് വീട്ടിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് ദീപക് ആക്രമണം നടത്തിയത്.