
സ്വന്തം ലേഖകൻ
നേമം: പടക്കമെറിഞ്ഞ് നാട്ടുകാരെ ഭയപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിളപ്പിൽശാല പൊലീസാണ് അറസ്റ്റ് ചെയ്തത്. പുളിയറക്കോണം സ്വദേശി അനന്തു എന്ന വിപിൻ (22) ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെയാണ് സംഭവം.
വിപിനും കൂട്ടുകാരും ചൊവ്വള്ളൂർ ജങ്ഷനിൽ സ്ഥിരമായി ബൈക്ക് റേസിങ് നടത്തുമായിരുന്നു. ഇത് നാട്ടുകാർ വിലക്കിയിരുന്നു. ഇതിൽ പ്രകോപിതരായാണ് സംഘം സ്ഥലത്ത് പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. നാട്ടുകാരെ ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയുടെ അടിസ്ഥാനത്തിൽ വിളപ്പിൽശാല പൊലീസ് കണ്ടാലറിയാവുന്ന നാലുപേർക്കെതിരെ കേസെടുത്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് വിപിൻ അറസ്റ്റിലായത്.