
സ്വന്തം ലേഖിക
കോട്ടയം: യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യാ ദിനാചരണവും, യൂത്ത് കോൺഗ്രസ് സ്ഥാപകദിനാചരണവും, പതാക ഉയർത്തലും വിപുലമായി നിയോജകമണ്ഡലം തലങ്ങളിൽ നടത്തപെട്ടു,ഇതിൻ്റെ ഭാഗമായി യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലെ മുഴുവൻ രോഗികൾക്കും കൂട്ടിരി പ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു ,
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉത്ഘാടനം ചെയ്തു,
കെ പി സി സി നിർവാഹക സമതി അംഗം ജെ ജി പാലക്കലൊടി, യൂത്ത് കോൺഗ്രസ് നേതാക്കളായ രാഹുൽ മറിയപ്പള്ളി അരുൺ മാർക്കോസ് മാടപ്പാട്ട്, ഗൗരി ശങ്കർ, അന്സു സണ്ണി,അനൂപ് അബുബക്കർ, അനീഷ് ജോയ് പുത്തൂർ, യദു സി നായർ,ജിജി മൂലങ്കുളം, രഞ്ജിത്ത് പ്ലാപറമ്പിൽ,ജിനേഷ് നാഗമ്പടം,ഷൈൻ സാം, റൂബിൻ തോമസ്,വിനീത അന്ന തോമസ്,മീവൽ ഷിനു കുരുവിള,വിവേക് കുമ്മണ്ണൂർ, ദീപു ചന്ദ്രബാബു, സാൻജോസ്, മഹേഷ് കുമാരനെല്ലൂർ,മാഹീൻ, തുടങ്ങിയവർ പങ്കെടുത്തു.