
സ്വന്തം ലേഖകൻ
ഗുവാഹത്തി: ഇരുപതുകാരന്റെ ആത്മഹത്യയില്‍ ജഡ്ജിയായ ട്രാൻസ് ജെൻഡറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ ആദ്യ ട്രാൻസ്ജെൻഡർ ജഡ്ജി സ്വാതി ബിദാൻ ബറുവയെ (32) ആണ് അറസ്റ്റിലായത്.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ആണ് അറസ്റ്റ്. വെള്ളിയാഴ്ച രാവിലെയാണ് മൻസൂർ ആലം ജീവനൊടുക്കിയത്. പിന്നാലെ യുവാവിന്റെ വീട്ടുകാർ സ്വാതിക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വാതിക്ക് മൻസൂറിനോട് പ്രണയമായിരുന്നുവെന്നും വിവാഹ അഭ്യർത്ഥന നടത്തിയിരുന്നുവെന്നും കുടുംബം പറഞ്ഞു. എന്നാല്‍ മൻസൂർ വിവാഹ അഭ്യർത്ഥന നിരസിച്ചതോടെ സ്വാതി നിരന്തരം പക പോക്കിയിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
കഴിഞ്ഞ വർഷം മേയ് 29ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് മൻസൂറിനെതിരെ സ്വാതി പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് ട്രാൻസ്ജൻഡർ സംരക്ഷണ നിയമം അടക്കം അഞ്ചിലേറെ വകുപ്പുകള്‍ ചുമത്തിയാണ് മൻസൂറിനെ അറസ്റ്റ് ചെയ്തത്. കോടതി മൻസൂറിന് ജാമ്യം അനുവദിച്ചെങ്കിലും ജഡ്ജിയായ സ്വാതിയുടെ ഭാഗത്ത് നിന്നും മൻസൂറിനും കുടുംബത്തിനും വലിയ സമ്മർദവും ഭീഷണിയും ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്
സ്വാതിയുടെ മാനസിക പീഡനം കാരണമാണ് മൻസൂർ തൂങ്ങിമരിച്ചത് എന്നാണ് കുടുംബം ആരോപിക്കുന്നത്. മൻസൂറിന്റെ മരണത്തിന് പിന്നാലെ ഇക്കാര്യം ആരോപിച്ച് കുടുംബം ഗുവാഹത്തിയിലെ ജലുക്ബാരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. തുടർന്നാണ് കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് സ്വാതിയെ അറസ്റ്റു ചെയതത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ് – ജഡ്ജിയായ സ്വാതിയുടെ ഔദ്യോഗിക വസതിയില്‍ കരാർ തൊഴിലാളിയായി മൻസൂർ ഏറെ കാലം ജോലി ചെയ്തിരുന്നു. ഇക്കാലത്ത് ഇരുവരും തമ്മില്‍ അടുത്ത ബന്ധം പുലർത്തിയിരുന്നതായി ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനിടെ തന്നെ വിവാഹം കഴിക്കാൻ സ്വാതി മൻസൂറിനോട് ആവശ്യപ്പെട്ടു.
എന്നാല്‍ സ്വാതിയുടെ വിവാഹ അഭ്യർത്ഥന മൻസൂർ നിഷേധിച്ചു. ഇതോടെയാണ് സ്വാതി മൻസൂറിനെ ഭീഷണിപ്പെടുത്താൻ തുടങ്ങിയത്. മൻസൂർ അടുക്കുന്നില്ലെന്ന് കണ്ടതോടെ സ്വാതി 2023 മേയ് 29ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവാവിനെതിരെ പീഡന പരാതി നല്കി.
അറസ്റ്റിലായതോടെ യുവാവ് മാനസികമായി തളർന്നിരുന്നു. ജാമ്യം കിട്ടിയെങ്കിലും മൻസൂർ കടുത്ത നിരാശയില്‍ ആയിരുന്നുവെന്ന് ബന്ധുക്കളും പറയുന്നു. സ്വാതിയുടെ ഭീഷണി സഹിക്ക വയ്യാതെയാണ് മൻസൂർ ജീവനൊടുക്കിയത്. ഇത് ആത്മഹത്യയല്ല, കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.



