video
play-sharp-fill
രാജ്യ തലസ്ഥാനത്ത് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു ; രണ്ട് പേർക്ക് പരിക്ക് ; 10 റൗണ്ട് വെടിവെപ്പുണ്ടായതായി ദൃക്‌സാക്ഷികള്‍ ; പൊലീസ് അന്വേഷണം ആരംഭിച്ചു

രാജ്യ തലസ്ഥാനത്ത് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു ; രണ്ട് പേർക്ക് പരിക്ക് ; 10 റൗണ്ട് വെടിവെപ്പുണ്ടായതായി ദൃക്‌സാക്ഷികള്‍ ; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ദീപക് ശര്‍മ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. രണ്ട് പേര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റു. നോര്‍ത്ത് ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

10 റൗണ്ട് വെടിവെപ്പുണ്ടായതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കൊല്ലപ്പെട്ട ദീപക് ശര്‍മയുടെ ശരീരത്തില്‍ നാല് തവണ വെടിയേറ്റു. ദീപക്കിന്റെ സുഹൃത്ത് നരേന്ദ്രയ്ക്കും സൂരജ് എന്ന ആള്‍ക്കുമാണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദീപക്കും സഹോദരനും കുറച്ചു സുഹൃത്തുക്കളും ചേര്‍ന്ന് പാര്‍ക്കിന് അടുത്തായി സംസാരിച്ച് നില്‍ക്കുകയായിരുന്നു. ആ സമയത്ത് നരേന്ദ്രയും സൂരജും അവിടേക്ക് എത്തുകയും ഇരുകൂട്ടരും തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് വെടിവെപ്പുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് നരേന്ദ്രനേയും സൂരജിനേയും പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.