
സ്വന്തം ലേഖകൻ
പൊന്നാനി: പെരുമ്പടപ്പില്‍ എയര്‍ഗണില്‍ നിന്ന് വെടിയേറ്റ് യുവാവ് മരിച്ചു. ആമയം സ്വദേശി ഷാഫി (42) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.
സുഹൃത്തുക്കള്‍ തമ്മില്‍ സംസാരിക്കുന്നതിനിടെയാണ് വെടിയേറ്റത്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടെയുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കള്‍ രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുഹൃത്തിന്റെ വീട്ടില്‍ ഇരുന്ന് സംസാരിക്കുന്നതിനിടെ എയര്‍ഗണില്‍ നിന്ന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. ഇടത്തെ നെഞ്ചിനാണ് വെടിയേറ്റത്. വെടിയേറ്റ ഷാഫിയെ ആശുപത്രിയില്‍ എത്തിക്കും മുൻപ് മരിച്ചിരുന്നു.