ചങ്ങനാശ്ശേരിയിൽ താമസിക്കുന്ന വീട്ടിൽ നിന്നും 1.500 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ പ്രതിക്ക് മൂന്ന് വർഷം കഠിന തടവും 25000 രൂപ പിഴയും; പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിന തടവിനും വിധിച്ചു; പ്രതി പിടിയിലായത് ചങ്ങനാശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന രാജേഷ് ജോണും സംഘവും നടത്തിയ പരിശോധനയിൽ

Spread the love

കോട്ടയം: താമസിക്കുന്ന വീട്ടിൽ നിന്നും 1.500 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ യുവാവിനെ മൂന്ന് വർഷം കഠിന തടവിനും 25000 രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിന തടവിനും വിധിച്ചു.

video
play-sharp-fill

ചങ്ങനാശ്ശേരി താലൂക്കിൽ നെടുംക്കുന്നം വില്ലേജിൽ വടക്കുംമുറി വീട്ടിൽ ജോസഫ് തോമസ് മകൻ ടിസ്സൺ ജോസഫ് (30)നെയാണ് തൊടുപുഴ എൻഡിപിഎസ് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. തൊടുപുഴ എൻഡിപിഎസ് സ്പെഷ്യൽ കോടതി ജഡ്ജ് ഹരികുമാർ കെ എൻ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

2020 ജനുവരി മാസം 9നാണ് കേസിന് ആസ്പദമായ സംഭവം. ചങ്ങനാശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന രാജേഷ് ജോണും സംഘംവും നടത്തിയ പരിശോധനയിലാണ് പ്രതി കഞ്ചാവുമായി വീട്ടിൽ നിന്ന് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ആയിരുന്ന പി.വി. ഏലിയാസ് ആണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി എൻഡിപിഎസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ബി രാജേഷ് ഹാജരായി.