video
play-sharp-fill

യൂത്ത് ലീഗ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം; പ്രവർത്തകർക്ക് നേരെ ലാത്തി ചാർജും കണ്ണീർ വാതകവും; നിരവധി പേർക്ക് പരിക്ക്;  മാധ്യമപ്രവർത്തകർക്കുനേരേയും കൈയ്യേറ്റം

യൂത്ത് ലീഗ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം; പ്രവർത്തകർക്ക് നേരെ ലാത്തി ചാർജും കണ്ണീർ വാതകവും; നിരവധി പേർക്ക് പരിക്ക്; മാധ്യമപ്രവർത്തകർക്കുനേരേയും കൈയ്യേറ്റം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യൂത്ത് ലീഗ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പ്രവർത്തകർക്ക് നേരെ ലാത്തി ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചു. പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് കുപ്പിയും പ്ലാസ്റ്റിക് പൈപ്പും വലിച്ചെറിഞ്ഞു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. മാധ്യമപ്രവർത്തകർക്കുനേരേയും കൈയ്യേറ്റമുണ്ടായി.

സംസ്ഥാന സർക്കാരിനെതിരെ സേവ് കേരള മാർച്ച് എന്ന മുദ്രാവാക്യമുയർത്തിയാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഇന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ റാലി നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഴിമതി, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, ലഹരി മാഫിയ, തുടങ്ങിയ പ്രശ്നങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്. രാവിലെ 10ന് മ്യൂസിയം ജങ്ഷനിൽ നിന്ന് തുടങ്ങി സെക്രട്ടേറിയറ്റിന് മുന്നിൽ റാലി അവസാനിച്ചു. പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.