നീയെന്താ എന്നെ അടിക്കുമോ, നീയെന്നാല്‍ ഒന്ന് അടിച്ച്‌നോക്ക് ; ലൈസൻസില്ലാതെ സുഹൃത്ത് വണ്ടിയോടിച്ചതിന് പിഴയിട്ട എംവിഡിയോട് രോഷാകുലനായി യൂത്ത് ലീഗ് നേതാവ് ; സംഭവത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറൽ

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ : ലൈസൻസില്ലാതെ വണ്ടിയോടിച്ചതിന് എംവിഡി പിഴയിട്ടതില്‍ രോഷാകുലനായി യൂത്ത് ലീഗ് നേതാവ്. നേതാവിന്റെ സുഹൃത്ത് ലൈസൻസില്ലാതെ വണ്ടിയോടിച്ചതിനാണ് എംവിഡി പിഴ ചുമത്തിയത്.എന്നാൽ ഇതിൽ രോഷാകുലനായ യൂത്ത് ലീഗ് നേതാവ് എംവിഡി ഉദ്യോഗസ്ഥരോട് കയർക്കുകയായിരുന്നു. കണ്ണൂർ തളിപ്പറമ്ബ് കുറുമാത്തൂർ മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി മണ്ണൻ സുബൈറാണ് എംവിഡി ഉദ്യോഗസ്ഥരോട് തട്ടിക്കയറിയത്.

തളിപ്പറമ്പ് ടെസ്റ്റിങ് ഗ്രൌണ്ട് ഓഫീസില്‍ വെച്ചായിരുന്നു സംഭവം. ഉദ്യോഗസ്ഥരോട് നിരവധി തവണ ഭീഷണിസ്വരത്തില്‍ സംസാരിച്ചിരുന്ന ഇയാള്‍ തുടർച്ചയായി ഉദ്യോഗസ്ഥരെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു.തുടർന്ന് ഉദ്യോഗസ്ഥർ മാന്യമായി സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോള്‍ നീയെന്താ എന്നെ അടിക്കുമോ, എന്ന് ചോദിച്ച്‌ യുവാവ് എംവിഡി ഓഫീസിനുള്ളിലേക്ക് കയറിപ്പോകുകയും നീയെന്നാല്‍ ഒന്ന് അടിച്ച്‌നോക്ക് എന്ന് ആക്രോശിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് മറ്റ് ഉദ്യോഗസ്ഥർ ഇടപെട്ട് ഇയാളെ പുറത്തെത്തിച്ചെങ്കിലും സംഭവത്തിൻ്റെ വീഡിയോ ചിത്രീകരിക്കുകയായിരുന്ന മാധ്യമ പ്രവർത്തകനോടും യൂത്ത് ലീഗ് നേതാവ് തട്ടിക്കയറി. നീ എൻ്റെ വീഡിയോ എടുക്കണ്ട എന്നു പറഞ്ഞായിരുന്നു മാധ്യമപ്രവർത്തകനു നേരെയുള്ള നേതാവിൻ്റെ ആക്രമണം. സംഭവത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.