video
play-sharp-fill
യൂത്ത് ലീഗ് കോട്ടയം ഹെഡ് പോസ്റ്റോഫീസ് ധർണ്ണ നടത്തി

യൂത്ത് ലീഗ് കോട്ടയം ഹെഡ് പോസ്റ്റോഫീസ് ധർണ്ണ നടത്തി

സ്വന്തം ലേഖകൻ

കോട്ടയം: സാമ്പത്തിക സംവരണം നടപ്പിലാക്കി സംവരണ തത്വങ്ങളെ അട്ടിമറിക്കുന്ന കേന്ദ്ര കേരള സർക്കാരുകളുടെ ന്യൂനപക്ഷ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചു കൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് കോട്ടയം ഹെഡ് പോസ്റ്റ്‌ ഓഫീസിന് മുൻപിൽ ധർണ്ണ സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ്‌ കെ.എ മാഹീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സിയാദ് അടിമാലി ഉത്ഘാടനം ചെയ്തു.
കർഷക സംഘം സംസ്ഥാന സെക്രട്ടറി പി.പി മുഹമ്മദ്‌ കുട്ടി, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി മുഹമ്മദ്‌ സിയാ, എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ റഷീദ്, യൂത്ത് ലീഗ് നേതാക്കളായ സാജിദ് എ.ബി.സി, മാഹീൻ കടുവാമുഴി, സുനിൽ മഠത്തിൽ, അക്ബർ കോട്ടയം, നാസർ മുണ്ടക്കയം, ഹബീബുള്ള പാലാ, അൻസാരി കോട്ടയം, അമീൻ പിട്ടയിൽ, ഹമീദ് കുട്ടി, നാസർ ബാവ, ഷഫീഖ് ഈരാറ്റുപേട്ട എന്നിവർ പ്രസംഗിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി അജി കൊറ്റമ്പടം സ്വാഗതവും ട്രഷറർ ഷമീർ തലനാട് നന്ദിയും പറഞ്ഞു.