
തിരുവനന്തപുരം : വളർത്തുനായയെ കമ്പി കൊണ്ട് അടിച്ചുകൊന്ന യുവാക്കള്‍ പിടിയില്‍. പോത്തൻകോട് അയിരൂപ്പാറ സ്വദേശികളായ യാസീൻ, മുഹമ്മദ് ദാരിഫ് എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച വെളുപ്പിനെ മൂന്നുമണിയോടെ കാട്ടായിക്കോണം ജംഗ്ഷനിലായിരുന്നു സംഭവം.
ദാരിഫ് ആണ് ബൈക്ക് ഓടിച്ചിരുന്നത്. പിന്നിലിരുന്ന യാസീനാണ് കടയുടെ മുന്നില്‍ കിടന്നിരുന്ന നായയെ കമ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നായയുടെ ഉടമയായ കരുണാകരൻ പിള്ള പോത്തൻകോട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്.
തുടർന്ന് കുഴിച്ചിട്ട നായയുടെ ശരീരം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. മിക്കപ്പോഴും ഈ നായ ഇവരെ കടിക്കാനായി ഓടിച്ചിരുന്നുവെന്നും അതിനാലാണ് അടിച്ചു കൊന്നതെന്നുമാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. രണ്ടുപേർക്കും മറ്റ് ക്രിമിനല്‍ പശ്ചാത്തലമൊന്നും ഇല്ലാത്തതിനാല്‍ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു.