play-sharp-fill
സജി മഞ്ഞക്കടമ്പന് ക്യാൻഡിഡേറ്റ് സിൻഡ്രോം: യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി ജയകൃഷ്ണൻ പുതിയേടത്ത്

സജി മഞ്ഞക്കടമ്പന് ക്യാൻഡിഡേറ്റ് സിൻഡ്രോം: യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി ജയകൃഷ്ണൻ പുതിയേടത്ത്

സ്വന്തം ലേഖകൻ

കോട്ടയം: സജി മഞ്ഞക്കടമ്പന് തെരഞ്ഞെടുപ്പുകാലത്ത് പിടിപെടുന്ന ക്യാൻഡിഡേറ്റ് സിൻഡ്രോം എന്ന രോഗമാണെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി ജയകൃഷ്ണൻ പുതിയേടത്ത്.
മോഹഭംഗവും വിജിലൻസ് കേസിൽ ഉൾപ്പെട്ടതിലുള്ള ജാള്യതയും മറക്കുന്നതിനാണ് സ്ഥിരം സ്ഥാനാർഥി മോഹിയായ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് പാർട്ടിവിരുദ്ധ പ്രസ്താവനയുമായി രംഗത്തുവന്നിരിക്കുന്നത്. കുറച്ചുകാലമായി പാർട്ടിവിരുദ്ധ ചേരിയിൽ നിന്നു കൊണ്ട് കേരളാ കോൺഗ്രസ് പാർട്ടിയെ പിന്നിൽനിന്ന് കുത്തിക്കൊണ്ടിരുന്ന ഒരു വിഭാഗത്തിന്റെ വക്താവായി പ്രവർത്തിച്ചുവരികയായിരുന്നു സജി മഞ്ഞക്കടമ്പിൽ. കേരളയാത്രയിൽ നിസഹകരിച്ചതിന് കേരള കോൺഗ്രസ് പാർട്ടി വിശദീകരണം ചോദിച്ചിരുന്നു. പാർട്ടി നടപടി ഉണ്ടാകുമെന്ന് ബോധ്യം വന്നതിനെത്തുടർന്നാണ് ഇത്തരത്തിലുള്ള അനവസരത്തിലുള്ള പ്രസ്താവനയുമായി സജിമോൻ രംഗത്തുവന്നിരിക്കുന്നത്. നേരത്തെ കോട്ടയം സീറ്റ് തനിക്ക് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമങ്ങളിലൂടെ രംഗത്തുവന്നിരുന്നു. കോട്ടയം ലോകസഭാ മണ്ഡലത്തിലെ പാർട്ടി സ്ഥാനാർഥിക്കെതിരെ വെല്ലുവിളി ഉയർത്തിയ മഞ്ഞക്കടമ്പനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് പാർട്ടി ചെയർമാൻ കെ എം മാണിക്ക് പരാതി നൽകിയെന്നും ജയകൃഷ്ണൻ അറിയിച്ചു