
നമ്പികുളം വ്യൂ പോയിന്റിൽ യുവാവ് കൊക്കയിൽ വിണ് മരിച്ച നിലയിൽ; മരിച്ചത് ബാലുശ്ശേരി സ്വദേശി യുവാവ്
സ്വന്തം ലേഖകൻ
കോഴിക്കോട്: കൂരാച്ചുണ്ട് നമ്പി കുളത്തിലെ മത്തൻകൊല്ലി വ്യൂ പോയിന്റിൽ യുവാവിനെ കൊക്കയിൽ വിണ് മരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി തുരുത്യാട് സ്വദേശി കിണറുള്ളതിൽ ഭാസ്‌കരന്റെ മകൻ രാഹുലിനെയാണ്(32) മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കൂരാച്ചുണ്ട് പൊലീസും, ഫയർഫോഴ്‌സും, നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കൂരാച്ചുണ്ട് പൊലീസ് സബ് ഇൻസ്‌പെക്ടർ അൻവർ ഷായുടെ നേതൃത്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിനു ശേഷം പോസ്റ്റമോർട്ടത്തിനായി കോഴിക്കോട് ,മെഡിക്കൽ കോളേജിലേക്ക് അയച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസ്വഭാവിക മരണത്തിന് കൂരാച്ചുണ്ട് പൊലീസ് കേസെടുത്തു. ഫോട്ടോഗ്രാഫറും പ്രകൃതി സഞ്ചാര പ്രിയനുമായിരുന്നു രാഹുലെന്ന് ബന്ധുക്കൾ പറഞ്ഞു.
Third Eye News Live
0