play-sharp-fill
എം.ജി സർവകലാശാല കലോത്സവം: കിരീടം ഉറപ്പിച്ച് എസ്.എച്ച് തേവര; കോട്ടയത്തിന്റെ കലാമാമാങ്കത്തിന് വൈകിട്ട് തിരുനക്കര മൈതാനത്ത് സമാപനം

എം.ജി സർവകലാശാല കലോത്സവം: കിരീടം ഉറപ്പിച്ച് എസ്.എച്ച് തേവര; കോട്ടയത്തിന്റെ കലാമാമാങ്കത്തിന് വൈകിട്ട് തിരുനക്കര മൈതാനത്ത് സമാപനം

സ്വന്തം ലേഖകൻ

കോട്ടയം: എം.ജി സർവകലാശാല കലോത്സവത്തിൽ തുടർച്ചയായ രണ്ടാം തവണയും വിജയികളായി എസ്.എച്ച് തേവര കോളേജ്. പരമ്പരാഗത ശക്തികളായ എറണാകുളം മഹാരാജാസ് കോളേജിനെയും, സെന്റ് തെരേസാസ് കോളേജിനെയും അട്ടിമറിച്ചാണ് 96 പോയിന്റുമായി എസ്.എച്ച് തേവരയുടെ പടയോട്ടം. രണ്ടാം സ്ഥാനത്തുള്ള എറണാകുളം സെന്റ് തെരേസാസിന് 73 പോയിന്റ് മാത്രമാണ് ഉള്ളത്. 57 പോയിന്റുള്ള എറണാകുളം മഹാജാരാസ് കോളേജാണ് മൂന്നാം സ്ഥാനത്ത്. അവസാനദിവസം വരെ ഒപ്പത്തിനൊപ്പം പോരാടിയ കോളേജുകളെ ബഹുദൂരം പിന്നിലാക്കിയാണ് എസ്.എച്ച് തേവര വ്യക്തമായ ആധിപത്യത്തോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.
57 പോയിന്റുമായി മഹാരാജാസിനൊപ്പം ആർ.എൽ.വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആട്‌സ് മൂന്നാം സ്ഥാനത്തുണ്ട്. 32 പോയിന്റുള്ള തൊടുപുഴ ന്യൂമാൻ കോളേജാണ് എറണാകുളം ജില്ലയ്ക്ക് പുറത്തു നിന്നു ആദ്യ അഞ്ചിൽ സ്ഥാനം പിടിച്ച ഒരു കോളേജ്. 29 പോയിന്റുള്ള കോട്ടയം സി.എം.എസ് കോളേജിനാണ് ആറാം സ്ഥാനം.
തിങ്കളാഴ്ച ഉച്ചയോടെ തന്നെ മത്സരങ്ങളിൽ ഏറെയും അവസാനിച്ചിരുന്നു. വൈകിട്ട് ആറിന് തിരുനക്കര മൈതാനത്ത് ചലച്ചിത്ര താരം രജീഷ വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.