രണ്ട് വർഷത്തിന് ശേഷം യുവജനോത്സവവും കായികമേളയും ഇത്തവണ നടത്തും: വി ശിവന്‍കുട്ടി

രണ്ട് വർഷത്തിന് ശേഷം യുവജനോത്സവവും കായികമേളയും ഇത്തവണ നടത്തും: വി ശിവന്‍കുട്ടി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി നിർത്തിവച്ചിരുന്ന സ്കൂൾ യുവജനോത്സവവും കായികമേളയും ഈ വർഷം നടത്താൻ തീരുമാനിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ചു.

നെയ്യാറ്റിൻകര ഗവണ്മെന്‍റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്‍റെയും ഫെസ്റ്റിവൽ ഓഫ് എക്സലൻസിന്‍റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പത്താം ക്ലാസിലും പ്ലസ് ടുവിലും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും മന്ത്രി അഭിനന്ദിച്ചു.

12,000 ചതുരശ്രയടി വിസ്തീർണമുള്ള ആധുനിക കെട്ടിടം രണ്ട് കോടി രൂപ ചെലവഴിച്ചാണ് നിർമ്മിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group