play-sharp-fill
യുവാക്കൾക്ക് പ്രണയിക്കാൻ വഴിയൊരുക്കി ഫെയ്‌സ്ബുക്ക്: പതിനെട്ട് തികഞ്ഞാൽ ഫെയ്‌സ്ബുക്ക് പ്രണയിക്കാൻ അവസരം ഒരുക്കുന്നു; പങ്കാളിയെ ഫെയ്‌സ്ബുക്ക് കണ്ടെത്തി നൽകും

യുവാക്കൾക്ക് പ്രണയിക്കാൻ വഴിയൊരുക്കി ഫെയ്‌സ്ബുക്ക്: പതിനെട്ട് തികഞ്ഞാൽ ഫെയ്‌സ്ബുക്ക് പ്രണയിക്കാൻ അവസരം ഒരുക്കുന്നു; പങ്കാളിയെ ഫെയ്‌സ്ബുക്ക് കണ്ടെത്തി നൽകും

സ്വന്തം ലേഖകൻ

ഡൽഹി: പ്രായംപതിനെട്ടായാൽ പങ്കാളിയെ ഫെയ്‌സ്ബുക്ക് കണ്ടെത്തി നൽകും. ആർക്കും പ്രണയിക്കാൻ അതിർവരമ്പുകളില്ലാത്ത അവസരം ഒരുക്കിയാണ് ഫെയ്‌സ്ബുക്ക് രംഗത്ത് എത്തിയിരിക്കുന്നത്. പുതിയ സേവനുമായി ഫേസ്ബുക്ക് ഡേറ്റിങ് ആപ്പിനാണ് തുടക്കമിട്ടിരിക്കുന്നത്. ഒരേ താൽപര്യങ്ങളുള്ള നമുക്ക് പ്രിയപ്പെട്ടവരെ ഫെയ്‌സ്ബുക്ക് ഡേറ്റിങ് ആപ്പിലൂടെ കണ്ടെത്താമെന്നതും ഈ ആപ്പിന്റെ പ്രത്യേകതയാണ്. കഴിഞ്ഞ ആഴ്ചയാണ് അമേരിക്കയിൽ ഡേറ്റിങ് ആപ്പിന്റെ സേവനം ആരംഭിച്ചത്. 19 രാജ്യങ്ങളിൽ മാത്രമെ ആദ്യഘട്ടത്തിൽ ഫേസ്ബുക്ക് ഡേറ്റിങിന്റെ സേവനം ലഭ്യമാകുകയുള്ളൂ.


പുതിയ ആപ്പ് സുരക്ഷിതമാണെന്ന് ഫേസ്ബുക്ക് ഉറപ്പ് നൽകുന്നു. 18 വയസ് തികഞ്ഞവർക്ക് മാത്രമാണ് ഫേസ്ബുക്ക് ഡേറ്റിങ് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ഇഷ്ടപ്പെട്ടവരെ കണ്ടെത്തിയാൽ അവരുടെ പ്രൊഫൈലിൽ കമന്റ് ചെയ്യുകയോ ലൈക്ക് ബട്ടൻ അമർത്തി അവരെ അറിയിക്കുകയോ ചെയ്യാം. അവരെ ഇഷ്ടപ്പെടാത്ത പക്ഷം മറ്റൊരാളിലേക്ക് പോകാനുള്ള ഓപ്ഷനുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വയം തെരഞ്ഞെടുക്കാവുന്ന സെക്യൂരിറ്റി ഓപ്ഷനുകളാണ് ആപ്പിലുള്ളത്. ഉപയോക്താക്കളെ ബ്ലോക്ക് ചെയ്യാനും റിപ്പോർട്ട് ചെയ്യാനും മറ്റൊരാൾ ചിത്രങ്ങൾ, ലിങ്കുകൾ, പണം, വീഡിയോകൾ എന്നിവ സന്ദേശങ്ങളായി അയക്കുന്നത് തടയാനും എഫ്ബി ഡേറ്റിങ് ആപ്പിൽ സാധിക്കും. അമേരിക്ക, ബ്രസീൽ, അർജന്റീന, ബോളീവിയ, കാനഡ, ചിലി, കൊളംബിയ, ഇക്വഡോർ, ഗയാന, ലാവോസ്, മെക്സികോ, പരാഗ്വെ, പെറു, സർനേം, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്ലാൻഡ്, ഉറുഗ്വേ, വിയറ്റ്നാം എന്നീ 20 രാജ്യങ്ങളിലാണ് ഇതിന്റെ സേവനം ലഭ്യമാകുക. എന്നാൽ ഇന്ത്യയിൽ ഈ ആപ്ലിക്കേഷൻ ലഭ്യമാകില്ല.