
പാലക്കാട് : കല്ലടിക്കോട് രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.കല്ലടിക്കോട് മൂന്നേക്കറിലാണ് സംഭവം.
മരുതംകോട് സ്വദേശി ബിനു പ്രദേശവാസിയായ നിതിന്‍ എന്നിവരാണ് മരിച്ചത്.ഇന്ന് വൈകിട്ട് മൂന്നോടെയാണ് സംഭവം. അയല്‍വാസികളായ യുവാക്കളാണ് മരിച്ചവര്‍.
നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവച്ചു മരിച്ചതാവാമെന്നാണ് സംശയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിതിന്‍ ഓട്ടോ ഡ്രൈവറും ബിനു റബര്‍ ടാപ്പിംഗ് തൊഴിലാളിയുമാണ്. നിതിനെ വീടിനകത്തും ബിനുവിനെ റോഡിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിനുവിന്റെ മൃതദേഹത്തിനു സമീപത്ത് തോക്കും കണ്ടെത്തിയിട്ടുണ്ട്.സംഭവസ്ഥലത്ത് പോലീസ് വിശദമായ പരിശോധന നടത്തിവരികയാണ്.