ബംഗ്ളൂരു: ബെറ്റ് വച്ച് മദ്യപിച്ചതിന് പിന്നാലെ 21കാരന് ജീവൻ നഷ്ടമായി. അഞ്ചു കുപ്പി മദ്യം വെള്ളം തൊടാതെ (ഡ്രൈ) കുടിച്ചാൽ 10,000 രൂപ തരാമെന്നായിരുന്നു വാഗ്ദാനം. മൂന്നുപേർ ചേർന്നാണ് ബെറ്റ് വച്ചത്. എന്നാൽ, കാർത്തിക് എന്ന യുവാവ് വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു.
മദ്യപിക്കുന്നതിൽ താൻ ഒരിക്കലും പരാജയപ്പെട്ടിട്ടില്ലെന്ന് തറപ്പിച്ച് പറഞ്ഞ കാർത്തിക് വെള്ളം തൊടാതെ കൃത്യം അഞ്ച് കുപ്പി മദ്യവും കുടിച്ചു. എന്നാൽ, അളവിലധികം മദ്യം ശരീരത്തിൽ പ്രവേശിച്ചതോടെ കാർത്തിക്കിന്റെ ആരോഗ്യം വഷളാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു.
സുഹൃത്തുക്കൾ ഉടൻ തന്നെ അദ്ദേഹത്തെ മുൾബഗല്ലു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ യുവാവ് രക്ഷിക്കണമെന്ന് യാചിച്ചു. എന്നാൽ, കാർത്തിക്കിന്റെ ശരീരം ചികിത്സയോട് പ്രതികരിക്കാതെ ആശുപത്രിയിൽ വച്ച് മരിക്കുകയുമായിരുന്നു. ഒരുവർഷം മുൻപാണ് കാർത്തിക് വിവാഹിതനായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എട്ടുദിവസം മുൻപായിരുന്നു കാർത്തികിന്റെ കുഞ്ഞിന്റെ ജനനം. പ്രസവാനന്തര ചടങ്ങുകൾക്ക് ഭാര്യ സ്വന്തം വീട്ടിലേക്ക് പോകാനിരിക്കെയാണ് ദുരന്തം. കർണാടകയിലെ കോലാറിലാണ് സംഭവം. കാർത്തിക്കിന്റെ കുടുംബം പൊലീസിൽ പരാതി നൽകി.