
സ്വന്തം ലേഖകൻ
ഇടുക്കി: നെടുംകണ്ടം തിങ്കൾകാട്ടിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. നെടുംകണ്ടം മഞ്ഞപെട്ടി കുഴിപ്പിൽ ടോം ആണ് മരിച്ചത്.
എതിർ ദിശയിൽ എത്തിയ സ്വകാര്യ ബസിൽ ഇടിയ്ക്കാതെ വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായി ബൈക്ക് മറിഞ്ഞ് റോഡിൽ വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ടോം വീട്ടിൽ എത്തി തിരികെ മടങ്ങുന്നതിനിടെ ആയിരുന്നു അപകടം.