
വയനാട്: അമ്പലവയലിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ മരണ കാരണം തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവമെന്ന് വിവരം.
അമ്പലവയൽ കുപ്പക്കൊല്ലി സ്വദേശി സൽമാൻ (20) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി വ്യായാമം ചെയ്യുന്നതിനിടയിലാണ് സൽമാൻ കുഴഞ്ഞുവീണത്.
ആദ്യം അമ്പലവയലിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സൽമാനെ പിന്നീട് ഇവിടെ നിന്നും മാറ്റിയിരുന്നു. തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം സ്വന്തം നാടായ വയനാട്ടിലെ അമ്പലവയലിലേക്ക് കൊണ്ടുപോയി.