മലയാളി യുവാവ് ദമ്മാമില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു; മരിച്ചത് കോഴിക്കോട് സ്വദേശിയായ ഇരുപത്തിയാറുകാരൻ

Spread the love

റിയാദ്: മലയാളി യുവാവ് സൗദി അറേബ്യയിലെ ദമ്മാമില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു. കോഴിക്കോട് പൂനൂര്‍ ഉണ്ണിക്കുളം കോളിക്കല്‍ തോട്ടത്തില്‍ മുഹമ്മദ് അബ്ദുല്‍ ബാസിത്ത് (26) ആണ് മരിച്ചത്.

ബുറൈദ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മുസ്താഫ് സമൂസ കമ്പനിയില്‍ സെയിൽസ്മാനായ യുവാവ് ദമമാമില്‍ ജോലിയുടെ ഭാഗമായി എത്തിയതായിരുന്നു.

മൂന്നു ദിവസം മുമ്പ് ഇവിടെ എത്തിയ ബാസിത്തിനെ കടുത്ത പനിയെ തുടര്‍ന്ന് ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും പരിശോധനയില്‍ ന്യുമോണിയ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വിദഗ്ധ ചികിത്സ നടക്കുന്നതിനിടയില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ ആയിരുന്നു മരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിതാവ് ബഷീര്‍. മാതാവ്: റംല, സഹോദരിമാര്‍: റബീയത്ത്, റംസീന.