
വിവാഹ ഒരുക്കങ്ങൾ പൂർത്തിയാക്കി കാത്തിരിപ്പ്, മരണം വന്നു വിളിച്ചപ്പോൾ അവൻ പോയി; ഉറക്കത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു
മലപ്പുറം: ഹൃദയാഘാതത്തെത്തുടർന്ന് യുവാവ് മരിച്ചു. മാറഞ്ചേരി താമലശ്ശേരി കൂളത്ത് കബീറിൻ്റെ മകൻ ഡാനിഷ് (28) ആണ് മരിച്ചത്.
ഞായറാഴ്ച പുലർച്ചെയാണ് ഉറക്കത്തിൽ മരണം സംഭവിച്ചത്. ഖത്തറിലായിരുന്ന ഡാനിഷ് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.
ജൂലായ് 21ന് ഞായറാഴ്ച വിവാഹം നിശ്ചയിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാതാവ്: സൗദ. സഹോദരങ്ങൾ: ഫാരിസ് കബീർ (ദുബായ്) ഹിബ. ഖബറടക്കം കോടഞ്ചേരി ജുമുഅത്ത് പള്ളി ഖബറിസ്ഥാനിൽ.
Third Eye News Live
0